നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 


​നീലേശ്വരം:-പടന്നക്കാട് ദേശീയപാതക്കരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിയിലെ കള്ളി വീട്ടിൽ മനോജ് കുമാറിന്റെ മകൻ അനുരാഗ് (24), പുളിച്ചേരം വീട്ടിൽ വേണുഗോപാലിന്റെ മകൻ ആനന്ദ കൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. .  

​നെഹ്റു കോളേജിന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര നിലയിൽ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തെയ്യം കാണാൻ പോവുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.  

​സിഗ്നൽ ലൈറ്റുകൾ ഇടാതെ അശ്രദ്ധമായി ലോറി നിർത്തിയിട്ടിട്ടാണ് അപകടകാരണമെന്നാണ് പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

Previous Post Next Post