കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിലൾപ്പെടുത്തി നടപ്പിലാക്കുന്ന വൃക്ക രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതിയായ 'ജീവധാര' ഉദ്ഘാടനം കൊളച്ചേരി FHC യിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
ഇരിവേരി CHC ഹെൽത്ത് സൂപ്പർവൈസർ സി.പി സലിം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പി നസീർ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ പി.ഫസീല, FHC മെഡിക്കൽ ഓഫീസർ രഞ്ജിത്ത് വത്സൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ വി.വി ഗീത സ്വാഗതവും സെക്കൻ്ററി പാലിയേറ്റീവ് നഴ്‌സ് രേഷ്‌മ നന്ദിയും പറഞ്ഞു.
