പാമ്പുരുത്തി CH സ്റ്റഡി സെന്റർ & CRC വായനശാല 'വിജയാരവം' അനുമോദന ചടങ്ങ് സംഘടിപ്പിച്ചു


പാമ്പുരുത്തി :- സംസ്ഥാന സ്കൂൾ കായികമേളയിലെ ഡിസ്കസ് ത്രോ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നജില എം.പിക്കും വായനശാല - പഞ്ചായത്ത് തല സർഗോത്സവ വിജയികൾക്കും അനുമോദനമൊരുക്കി പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല. പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ നജില എം.പിയെയും വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകളെയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'വിജയാരവം' ചടങ്ങ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു.

ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.​​കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.സി ഫാസില ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം നസീർ പി.കെ.പി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം. അബ്ദുൽ അസീസ്, എം.അബ്ദുള്ള, വി.ടി മുസ്തഫ ആദം എന്നിവർ എന്നിവർ സംസാരിച്ചു. കെ.പി അബ്ദുൽ സലാം, കെ.സി മുഹമ്മദ് കുഞ്ഞി, എം.കൗലത്ത്, എം. ഹസീന, വി.ടി. ഹഫ്സത്ത്, എം. ശരീഫ, പി.പി നാഫിഅ, കെ.പി സാറ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി ചടങ്ങിന് സ്വാഗതം പറഞ്ഞു. 

Previous Post Next Post