EVM അട്ടിമറി ആരോപണം ; കെ.ടി ജലീലിനെതിരെ സ്വതന്ത്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി യൂത്ത് കോൺഗ്രസ്


മലപ്പുറം :- ഇവിഎം അട്ടിമറി ആരോപണത്തില്‍ കെ.ടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കെ.ടി ജലീലിന്റെ ആരോപണത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കായി ഒരു സംഘം സമീപിച്ചുവെന്ന കാര്യം ജനപ്രതിനിധിയായിരുന്ന ജലീല്‍ മറച്ചുവെച്ചത് നിയമപ്രകാരം തെറ്റാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രസ്താവനയായതിനാല്‍ അന്വേഷണം അനിവാര്യമാണെന്നും തെളിവില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖ് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ തിരിമറി നടന്നെന്ന ആരോപണമാണ് ജലീല്‍ ഉന്നയിച്ചത്. മുസ്‌ലിം ലീഗ് നേതാവായിരിക്കെ കുന്നത്ത് മുഹമ്മദിനെ ഒരു ഏജന്‍സി സമീപിച്ചിരുന്നു. 

ഇവിഎം തിരിമറി വാഗ്ദാനവുമായി എത്തിയ ഈ സംഘത്തെ കുന്നത്ത് മുഹമ്മദ് ലീഗ് നേതൃത്വത്തിന്റെ അടുത്ത് എത്തിച്ചു. പിന്നീട് കുന്നത്തിനെ ഒഴിവാക്കി ലീഗ് നേതൃത്വവും ഏജന്‍സിയും തമ്മിലായി കച്ചവടം എന്നായിരുന്നു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.ടി ജലീല്‍ ആരോപിച്ചിരുന്നത്. വിഷയത്തില്‍ തിരൂരങ്ങാടി എംഎല്‍എ പിഎംഎ സമീറിനെ ചോദ്യം ചെയ്യണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്ന

Previous Post Next Post
കൊളച്ചേരി വാർത്തകൾ