ശബരിമല കർമ്മ സമിതി അയ്യപ്പജ്യോതി തെളിയിച്ചു, പയ്യന്നൂരിൽ വാഹങ്ങൾക്കു നേരെ അക്രമം
കണ്ണൂർ :- ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും ചേർന്ന് അയ്യപ്പജ്യോതി തെളിയിച്ചു.
മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 765 കി മി പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് സ്ത്രീ കളും കുട്ടികളും അടക്കം ലക്ഷകണക്കിന് പേർ പങ്കെടുത്ത അയ്യപ്പജ്യോതി തെളിയിച്ചത്.
കാസര്ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില് നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്ന്ന് ദീപം ഏറ്റുവാങ്ങി. തുടര്ന്ന് ഹൊസങ്കഡി നഗരത്തില് എത്തിച്ച ശേഷം ശബരിമല കര്മ്മ സമിതി പ്രവര്ത്തകര് അയ്യപ്പജ്യോതി തെളിയിച്ചു.
കളിയിക്കാവിളയില് സുരേഷ് ഗോപി എം പി, കിളിമാനൂരില് മുൻ ഡി ജി പി ടി പി സെൻ കുമാർ, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്ഗോഡ് അയ്യപ്പജ്യോതി തെളിയിച്ചത്.
കളിയിക്കാവിള മുതല് കന്യാകുമാരി വരെ 38 കേന്ദ്രങ്ങളില് ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്. ബി ജെ പിയുടെയും ശബരിമല കര്മ്മ സമിതി കന്യാകുമാരി ഘടകത്തിന്റെയും നേതൃത്വത്തിലായിരുന്നു ദീപം തെളിയിക്കല് നടന്നത്. മുതിര്ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല് ആദ്യ തിരി തെളിയിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്പിള്ള അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്കി.
അയ്യപ്പ ജ്യോതിക്ക് പങ്കെടുക്കാൻ എത്തിയവരുടെ വാഹങ്ങൾക്കു നേരെ പയ്യന്നൂരിലെ കണ്ടോത്തും, കരിവെള്ളൂരും വച്ച് കല്ലേറ് നടന്നതിനാൽ ആ പ്രദേശത്ത് അൽപനേരം സംഘർഷം നിലനിന്നു.കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്.