കുട്ടികളുടെ സർഗസംഗമം സംഘടിപ്പിച്ചു
മയ്യിൽ:കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി. മയ്യിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗസംഗമത്തിൽ " നാടകം:- കളിയും കാര്യവും" എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ശ്രീ.അനൂപ് ലാൽ സി.കെ, കാലടി ഉൽഘാടനം ചെയ്തു.
ദൃശ്യ സി.സി.അദ്ധ്യക്ഷത വഹിച്ചു.
പി.കെ.വിജയൻ,പി.കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ആര്യ അജിത്ത് സ്വാഗതം പറഞ്ഞു.