ജനുവരി 17 ദിവസവിശേഷം.

1809- സൈമൺ ബൊളിവർ കൊളംബിയയെ റിപ്പബ്ലിക്കായതായി പ്രഖ്യാപിച്ചു..
1912- ആമുണ്ട് സെന്നിന് പിന്നാലെ ക്യാപ്റ്റൻ റോബർട്ട് ഫോസ്റ്റ് ദക്ഷിണ ധ്രുവത്തിൽ എത്തി..
1945.. രണ്ടാം ലോക മഹായുദ്ധം.. സോവിയറ്റ് - പോളണ്ട് സംയുക്ത സൈന്യം വാഴ്സയെ മോചിപ്പിച്ചു..
1946- യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രഥമ യോഗം തുടങ്ങി..
1961- കോംഗോ ഭരണാധികാരിയായ പാട്രിസ് ലുമുംബയെ വധിച്ചത് CIA സഹായത്തോടെയാണെന്ന് അന്വഷണ കമ്മിഷൻ കണ്ടെത്തി..
1973. ഫെർഡിനാന്റ് മാർക്കോസ് ഫിലിപ്പൻസിന്റെ ആജീവനാന്ത പ്രസിഡണ്ടായി..
1987- ഇന്ത്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് പ്രധാനമന്ത്രി രാജിവ് ഗാന്ധി തറക്കല്ലിട്ടു..
1991- കുവൈറ്റിലെ ഇറാഖ് അധിനിവേശന ത്തിനെതിരായ ഓപ്പറേഷൻ ഡസർട്ട് സ്റ്റാം തുടങ്ങി...
1999- കായം കുളം പദ്ധതി.. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു..
2008- കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി..

ജനനം
1706- ബഞ്ചമിൻ ഫ്രാങ്ക്ളിൻ - മിന്നൽ രക്ഷാ ചാലകം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
1917- എം ജി ആർ  എന്ന മരുതൂർ ഗോപാലൻ രാമചന്ദ്രൻ.. 30/6/1977 മുതൽ മരണം വരെ തമിഴ് നാട് മുഖ്യമന്ത്രി.. 1988ൽ ഭാരതരത്ന നൽകി
ആദരിച്ചു..
1918- റുസ്സി മോഡി- ടാറ്റാ ഗ്രൂപ്പിന്റെ ശിൽപ്പി..
1942- മുഹമ്മദലി എന്ന കാഷ്യസ് ക്ലേ.. മുൻ ലോക ബോക്സിങ് ചാമ്പ്യൻ
1945- ജാവേദ് അക്തർ - ബോളിവുഡ് ഗാന രചയിതാവ്..
1950- പള്ളിയറ ശ്രീധരൻ - സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ.. കണ്ണൂർ സ്വദേശി.. നിരവധി ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളുടെ ഉടമ.  ദേശിയ അധ്യപക അവാർഡ് ജേതാവ്...

ചരമം
1951- ജ്യോതി പ്രസാദ് അഗർവാൾ.. രൂപ് കൻവർ എന്ന് വിളിപ്പേര്.. ആസാമിസ് സിനിമയുടെ പിതാവ്...
2001- പി. ആർ. കുറുപ്പ് - കേരളത്തിലെ മുൻ മന്ത്രി.. സോഷ്യലിസ്റ്റ് നേതാവ്. മുൻ മന്ത്രി കെ.പി മോഹനന്റെ പിതാവ്..
2008- ബോബി ഫിഷർ - റഷ്യൻ ഏകാധിപത്യത്തെ അട്ടിമറിച്ച് ചെസിൽ അമേരിക്കൻ കൊടി ഉയർത്തിയ ചെസ് ലോക ജേതാവ്...
2010 - ജ്യോതി ബസു - ദി ർഘിച്ച കാലം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി രുന്ന CPI(M) നേതാവ്
2014- സുനന്ദ പുഷ്കർ- മുൻ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ.. മരണം വിവാദത്തിൽ കലാശിച്ചു..
2017- രോഹിത് വേമുല - ഹൈദരബാദ് യുനി വഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥി .. നിരവധി വിവാദങ്ങൾ ഇപ്പോഴും തുടരുന്നു..
2017- യൂജിൻ ബർനാൻ. അമേരിക്കയുടെ അവസാന ചന്ദ്ര യാത്രികൻ..
( എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post