ദുബായ് യിൽ നടന്ന 'പാലത്തുങ്കര മഹാ സംഗമം 2018' ശ്രദ്ധേയമായി
പള്ളിപ്പറമ്പ്:കണ്ണൂർ ജില്ലയിലെ പാലത്തുങ്കര നിവാസികളുടെ പ്രവാസി സൗഹൃദ കൂട്ടായ്മ 'പാലത്തുങ്കര മഹാ സംഗമം 2018 ' എന്ന ശീർഷകത്തിൽ ദുബായ് ക്രീക്ക് പാർക്കിൽ കടുംബ സംഗമം സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് ആറുമണിവരെ നീണ്ടുനിന്നു. കുട്ടികൾക്കായി ചിത്ര രചന, നിറംകൊടുക്കൽ മത്സരവും മുതിർന്നവർക്കായി ലെമൺ സ്പൂൺ, ഡപ്പയേറ്, ക്രിക്കറ്റ് പന്തേറ്, ഫുട്ബോൾ പെനാൽറ്റി ഷൂട്ട് ഔട്ട്, ഗാനാലാപനം, സൗഹൃദം പുതുക്കൽ തുടങ്ങിയവയും സംഘടിപ്പിച്ചു. പാലത്തുങ്കരയിൽ പെട്ട ചെറു പ്രദേശങ്ങളായ പള്ളിപ്പറമ്പ്, കോടിപ്പോയിൽ, കൊളച്ചേരി, ചേലേരി, നെല്ലിക്കപ്പാലം, കോട്ടപ്പൊയിൽ , തയ്യിൽ വളപ്പ് എന്നീ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു ചെറു സംഘങ്ങളായി നടത്തിയ കമ്പവലി മത്സരം യുവാക്കളുടെ ആവേശം വാനോളമുയർത്തി. ആദ്യ പരിപാടി ആയിരുന്നിട്ടുകൂടി വൻ ജനസാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.