സുപ്രഭാതം
ജനുവരി 4 ദിവസ വിശേഷം
ഇന്ന് മ്യാൻമർ ദേശീയ ദിനം... 1948 ൽ ഇന്നേ ദിവസമാണ് ബർമ്മ (മ്യാൻമർ) സ്വതന്ത്രമായത്...
ഇന്ന് ലോക ബ്രെയിലി ദിനം... അന്ധർക്കായുള്ള ലിപി കണ്ടു പിടിച്ച ലൂയി ബ്രെയിലി 1809 ൽ ഇന്നേ ദിവസമാണ് ജനിച്ചത്....
ലോക ഹിപ്പ് നോട്ടിസം ദിനം..
1847.. സാമുവൽ കോൾട്ട് റിവോൾവർ വിപണിയിലിറക്കി...
1932- നിസ്സഹകരണ സമരം, ഗാന്ധിജിയെ അറസ്റ്റ് ചെയ്തു, കോൺഗ്രസിനെ നിരോധിച്ചു..
1961- ലോകത്തിൽ ഏറ്റവും കാലം നീണ്ട പണിമുടക്ക് (33 വർഷം) ഡൻമാർക്കിൽ അവസാനിച്ചു...
1966- ഇന്ത്യ - പാക്ക് താഷ്കന്റ് ചർച്ച ആരംഭിച്ചു.. ഇന്ത്യയെ ശാസ്ത്രിജിയും പാക്കിനെ അയൂബ് ഖാനും നയിച്ചു.. 10 ന് കരാർ ഒപ്പിട്ടതും 11 ന് ശാസ്ത്രിജി മരണപ്പെട്ടതും അനുബന്ധ സംഭവങ്ങൾ...
2010 - ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തു..
ജനനം
1643- ഐസക് ന്യൂട്ടൺ.. പ്രഗല്ഭ ശാസ്ത്രജ്ഞൻ - ചലന നിയമങ്ങളുടെ സ്രഷ്ടാവ്...
1906- മഹാകവി.പി. കുഞ്ഞിരാമൻ നായർ.. നിത്യകന്യകയെ തേടി യലഞ്ഞ പ്രിയ കവി... കവിയുടെ കാൽപ്പാടുകൾ ആത്മകഥ...
1922- ടി.കെ. രാമകൃഷ്ണൻ... മുൻ മന്ത്രി.. CPI(M) നേതാവ്.. നോവലിസ്റ്റ്.. കല്ലിലെ തീപ്പൊരി എന്ന നോവലിന്റെ ഉടമ...
1923- ലീലാ ദാമോദര മേനോൻ... ഒന്ന്, രണ്ട് ( കുന്ദമംഗലം) എട്ട് ( പട്ടാമ്പി ) MLA , 1974-80 രാജ്യസഭാംഗം.. ചേട്ടന്റ നിഴലിൽ ആത്മകഥ...
1950... ബിനായക് സെൻ - മനുഷ്യാവകാശ പ്രവർത്തകൻ... രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചു..
1952- ടി.എസ് (തിർഥ സിങ്) ടാക്കൂർ.. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്..
1981- വി.പി.ദിജു. ഒളിമ്പ്യൻ ബാഡ്മിൻറൺ.. കോഴിക്കോട് സ്വദേശി..
ചരമം
1931 - മൗലാനാ മുഹമ്മദലി.. ഖിലഫത്ത് പ്രസ്ഥാന സ്ഥാപകരിലൊരാൾ..
1961- എഡ്വിൻ ഷോഡിങ് ഗർ .. ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാന ശിലയായ ഷ്രോഡിഗർ സമവാക്യത്തിന്റെ സൃഷ്ടാവ്...
1965- ടി .എസ്.എലിയട്ട്. ബ്രിട്ടിഷ് കവി, ദാർശനികൻ, വിമർശകൻ...
1983- ഗോപാലകൃഷ്ണൻ കോലഴി - കൂകൂ കൂകൂ കൂകിപ്പായും തീവണ്ടി എന്നതുൾപ്പടെയുള്ള ബാല സാഹിത്യ കൃതികളുടെ സൃഷ്ടാവ്..
1993- ചാക്കിരി അഹമ്മദ് കുട്ടി.. മുൻ വിദ്യഭ്യാസ മന്ത്രി.. മുൻ സ്പീക്കർ.. സംസ്ഥാനത്ത് ഐ.സി.ഡി.എസ് പദ്ധതി ആരംഭിച്ച വൃക്തി..
1994- ആർ.ഡി. ബർമ്മൻ - ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകൻ..
2016- എസ് .എച്ച്. കപാഡിയ - സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ..
(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)