കാൽനട പ്രചരണ ജാഥ ഇന്ന്
നാറാത്ത്: നവലിബറൽ നയങ്ങൾക്കെതിരെ 8, 9 തീയ്യതികളിൽ നടക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നാറാത്ത് പഞ്ചായത്ത്തല കാൽനട പ്രചരണ ജാഥ ബുധനാഴ്ച രാവിലെ 9.30 ന് നാറാത്ത് ടി സി സ്മാരക മന്ദിരവളപ്പിൽ സി ഐ ടി യു മയ്യിൽ ഏറിയാ സെക്രട്ടറി കെ നാണു ഉൽഘാടനം ചെയ്യും. ഐ എൻ ടി യു സി നേതാവ് കെ പവിത്രൻ മാനേജരായ ജാഥയിൽ സി ഐ ടി യു നേതാവ് കെ വി പവിത്രൻ ജാഥാ ലീഡറായിരിക്കും. എ ഐ ടി യു സി നേതാവ് ടി സി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നാറാത്ത് ബസാർ ഓണപ്പറമ്പ് ആറാം പീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ വാരം റോഡിൽ സമാപിക്കും.