കൊളച്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രം പുന:പ്രതിഷ്ഠാ ചടങ്ങ് നാളെ


കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ    വേട്ടക്കൊരുമകൻ ,ഊർപ്പഴശ്ശി ദൈവങ്ങളുടെ പുന:പ്രതിഷ്ഠാ ചടങ്ങുകൾ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നാളെ രാവിലെ 9.15 നും 10.20 നും ഇടയിൽ നടത്തപ്പെടുന്നു.

 ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ  ജനുവരി 13 മുതൽ  (ധനു 29 മുതൽ  ) ആരംഭിച്ചിരുന്നു.

പുന:പ്രതിഷ്ഠയോടനുബന്ധിച്ച് ജനു.13 ഞായറാഴ്ച  വൈകുന്നേരം 3 മണിക്ക് പുന്നോത്ത് ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയും
ജനു. 14 ന് മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ നാരായണീയം പാരായണവും നടന്നു.
ജനു.15 ന് വൈകുന്നേരം ആചാര്യ വരണവും തുടർന്ന് 6.30ന് ആദ്ധ്യാത്മിക പ്രഭാഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ "മഹാ മൃത്യഞ്ജയ മന്ത്രം " എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.

ജനു.15 ,16, 17 തീയ്യതികളിൽ രാവിലെ മുതൽ തന്നെ  വിവിധ പൂജകളായ ഗണപതി ഹോമം, ചതു ശുദ്ധി, ധാര, പഞ്ചഗവ്യം, അനുജ്ഞാ കലശാഭിഷേകം, ഭഗവതി സേവ ,സംഹാര തത്വ ഹോമം, സംഹാര തത്വ കലശപൂജ, ജീവ കലശപൂജ, അധിവാസ ഹോമം, ധ്യാനാധിവാസം എന്നിവയും ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

  നാളെ രാവിലെ നടക്കുന്ന ഗണപതി ഹോമത്തിന് ശേഷം  പുന:പ്രതിഷ്ഠാചടങ്ങുകൾ നടത്തപ്പെടും.തുടർന്ന് ജീവകലശാഭിഷേകം, അഷ്ടബന്ധ ക്രീയ ,ഉച്ചപൂജ, നിത്യനിദാനം നിശ്ചയിക്കൽ എന്നിവ നടക്കും..


Previous Post Next Post