നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് തുടക്കമായി


നാറാത്ത്:  നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഇന്നലെ   വൈകീട്ട് കുഴിയടുപ്പിൽ തീ പകരുന്ന
ചടങ്ങോടെ തുടക്കമായി.
തുടർന്ന് കരിവേടൻ  പുള്ളൂർകണ്ണൻ വെള്ളാട്ടം കെട്ടിയാടി.

രാവിലെ പ്രശ്ന ചിന്തയും വൈകീട്ട് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റവും തുടർന്ന് കൂടിയാട്ടവും നടന്നു.

കഴിഞ്ഞ ദിവസം നടന്ന കലവറ നിറക്കൽ ഘോഷയാത്ര നാറാത്ത് തൃക്കൺ മഠം ശിവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടതോടെ ഈ വർഷത്തെ കളിയാട്ടത്തെ നാട് നെഞ്ചേറ്റിയിരുന്നു.

പുലർച്ചെ കരിവേടൻ പുള്ളൂർ കണ്ണൻ തെയ്യക്കോലങ്ങൾ കെട്ടിയിറങ്ങും.

രാവിലെ കണ്ണങ്ങാട്ട് ഭഗവതിയും പുള്ളൂർ കാളിയും ഭക്തരെ അനുഗ്രഹിച്ചിറങ്ങും.
Previous Post Next Post