മയ്യിൽ മേഖല ഗ്രന്ഥാലയ സെക്രട്ടറിമാരുടെ
കൂട്ടായ്മ സംഘടിപ്പിച്ചു 


മയ്യിൽ മേഖലയിലെ സെക്രട്ടറിമാരുടെ ഒരു യോഗം മയ്യിൽ സി.ആർ.സി.യിൽ പി.കെ.
വിജയന്റെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലാക്കമ്മറ്റി തീരുമാനങ്ങൾ യു.ജനാർദനനും , താലൂക്കു കൌൺസിൽ
 തീരുമാനങ്ങൾ ടി .പി. കുഞ്ഞിക്കണ്ണൻ മാസ്റ്ററും വിശദീകരിച്ചു.
യോഗത്തിൽ 57 പേർപങ്കെടുത്തു.
പ്രവർത്തന ഗ്രാന്റപേക്ഷ, ഗാന്ധി സ്മൃതി സദസ്സ്, ഭരണ ഘടനയും സമൂഹവും
വനിതാ കൺവെൻഷൻ എന്നീ വിഷയങ്ങൾ ചർച്ചയ്ക്കു വിധേയമായി.
ഗ്രന്ഥാലയ പ്രവർത്തന കലണ്ടർ തയ്യാറാക്കാൻ തീരുമാനമായി.

Previous Post Next Post