ജില്ലയിൽ ഹർത്താൽ തുടങ്ങി, വാഹന ഗതാഗതം തടസ്സപ്പെട്ടു
ശബരിമല വിഷയത്തിൽ ബിജെപി പിന്തുണയോടെ ശബരിമല കർമ്മ സമിതി കേരളത്തിൽ ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ആരംഭിച്ചു.രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.വാഹന ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയ അവസ്ഥയാണ് ആദ്യ മണിക്കൂറിൽ കാണുന്നത്. റോഡിലിറങ്ങിയ വാഹനങ്ങൾക്ക് നേരെ രാവിലെ അക്രമം ഉണ്ടായി. താണയിൽ നാഷണൽ പെർമിറ്റ് ലോറി യുടെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടതോടെ ദേശീയ പാതയിൽ ഗതാഗത തടസ്സം ഉണ്ടായി. നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി.
എ കെ ജി ആശുപത്രിയ്ക്ക് സമീപം ടയർ കൂട്ടിയിട്ട് കത്തിച്ചത് ഗതാഗതം തടസ്സം ഉണ്ടാക്കിയിരിക്കുകയാണ്. ബസ്സുകൾ ഇതുവരെ സർവ്വീസ് ആരംഭിച്ചിട്ടില്ല..
എ കെ ജി ആശുപത്രിയ്ക്ക് സമീപം ടയർ കൂട്ടിയിട്ട് കത്തിച്ചത് ഗതാഗതം തടസ്സം ഉണ്ടാക്കിയിരിക്കുകയാണ്. ബസ്സുകൾ ഇതുവരെ സർവ്വീസ് ആരംഭിച്ചിട്ടില്ല..