സ. ഇ പി കൃഷ്ണൻ നമ്പ്യാരുടെ മുപ്പത്തിരണ്ടാം ചരമവാർഷികം കൊളച്ചേരിയിൽ ആചരിച്ചു
കൊളച്ചേരി :- സി എം പി സ്ഥാപക നേതാവായ സ. ഇ പി കൃഷ്ണൻ നമ്പ്യാരുടെ മുപ്പത്തിരണ്ടാം ചരമവാർഷികം കൊളച്ചേരിയിൽ നടന്നു.
സ. പാട്യം രാജൻ പതാക ഉയർത്തി.
തുടർന്ന് ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണസമ്മേളനത്തിൽ സ. ടി സി എച്ച് വിജയൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം സ. പാട്യം രാജൻ ഉത്‌ഘാടനം ചെയ്തു. സ. ചൂരായി ചന്ദ്രൻ മാസ്റ്റർ, സി. പി. എം നേതാവ് സ. പി. പി. കുഞ്ഞിരാമൻ, സ. സി വി ശശീന്ദ്രൻ, സ. സി കെ നാരായണൻ, സ. പി വി വത്സൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.