ഏച്ചൂർ കമാൽ പീടിക അജ്ഞലിയിൽ റിട്ടേയർഡ് മാനേജർ (പോസ്റ്റൽ സ്റ്റോർസ് ഡിപ്പോ ) എ.ടി.നാണു മാസ്റ്റർ നിര്യാതനായി



കുടുക്കിമൊട്ട: ഏച്ചൂർ കമാൽ പീടിക അജ്ഞലിയിൽ റിട്ടേയർഡ് മാനേജർ (പോസ്റ്റൽ സ്റ്റോർസ് ഡിപ്പോ ) എ.ടി.നാണു മാസ്റ്റർ (89) നിര്യാതനായി.
ദീർഘകാലം ചെറുശ്ശേരി സാഹിത്യ വേദിയുടെ പ്രസിഡന്റായിരുന്നു. കുയ്യാൽ മഹാദേവ ക്ഷേത്രത്തിന്റെ രക്ഷാധികാരിയായിരുന്നു. എഴുത്തുകാരനും സാംസ്കാരിക പ്രഭാഷകനുമായിരുന്നു. തീർത്ഥാടനം, വനപുഷ്പം, എന്നീ കവിതാ സമാഹാരങ്ങളും കുസുമാഞ്ജലി എന്നലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാര കൈരളി സമിതിയിലെ അംഗമാണ്.സുജാത പബ്ലിക്കേഷൻ ഭാരവാഹിയുമായിരുന്നു.
ഭാര്യ: എ. നളിനി (റിട്ട: ടീച്ചർ കൂടാളി ഹൈസ്ക്കൂൾ)
മക്കൾ: സലില (അസിസ്ൻററ്റ് പ്രൊഫസർ ടാഗോർ ആർട്സ് കോളേജ് ,പോണ്ടിച്ചേരി) സജിത (ടീച്ചർ, കൂടാളി ഹൈസ്ക്കൂൾ)
സന്ദീപ് (KPC ഹൈസ്ക്കൂൾ പട്ടാന്നൂർ) സുഷമ (ടീച്ചർ, സലഫി ഇംഗ്ലീഷ് മീഡിയം)
പരേതനായ സത്യക്
മരുമക്കൾ: അജിത്ത് (അസിസ്ൻററ്റ് പ്രൊഫസർ ) ദിലീപ് കുമാർ (റിട്ട: ടീച്ചർ പൊതുവാച്ചേരി രാമവിലാസം എൽ.പി) സുരേഷ് ബാബു (റിട്ട. ഓഫീസ് അസിസ്റ്റന്റ് DEO കണ്ണൂർ) മിനി.കെ
ശവസംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്.
Previous Post Next Post