റോഡിന്റെ വശത്ത് കുട്ടിയ കരിങ്കൽ കൂനയ്ക്ക് തട്ടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു
പള്ളിപ്പറമ്പ്: കായച്ചിറ - പള്ളിപ്പറമ്പ് നിരത്തിൽ പള്ളിപ്പറമ്പ് റേഷൻ കടയ്ക്കു സമീപം ഹസൈനാർക്കയുടെ വീടിനു മുൻവശം റോഡ് പണിയോടനുബന്ധിച്ചു നിരത്തിയ വലിയ കല്ലിൽ തട്ടിവീണു തലയ്ക്കു പരിക്കേറ്റ ഇരു ചക്ര വാഹനയാത്രക്കാരനായ കൊളച്ചേരിപ്പറമ്പ് സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം കമ്പിൽ ആശുപത്രിയിലും തുടർന്ന് ഇപ്പോൾ കോയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അപകടസ്ഥലത്ത് ഉണ്ടായിരുന്ന കുഞ്ഞിമുഹമ്മദും, നൗഷാദ്, ഹനീഫ തുടങ്ങിയവർ ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
റോഡ് പണി പാതി വഴിയിൽ നിർത്തിവെച്ചതുകാരണം ഈ പ്രദേശത്തു ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുക ഇപ്പോൾ പതിവായിരിക്കുകയാണ്, കൂടാതെ പൊടിശല്യം കാരണം നിരത്തുവക്കിലുള്ള വീട്ടുകാർക്ക് പുറത്തിറങ്ങാൻപോലും പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രസ്തുത റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.