ബാലസംഘം കുട്ടികളുടെ ഉച്ചകോടി സംഘടിപ്പിച്ചു


മയ്യിൽ:  റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബാലസംഘം മയ്യിൽ ഏരിയ സമിതിയുടെ നേതൃത്വത്തിൽ മയ്യിൽ ബസ്സ്റ്റാൻഡിൽ വച്ച് കുട്ടികളുടെ ഉച്ചകോടി സംഘടിപ്പിച്ചു.

പരിപാടി അഡ്വക്കേറ്റ് റോബർട്ട്‌ ജോർജ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ്‌ കെ സി അമൽ അധ്യക്ഷത വഹിച്ചു.ബാലസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി വിഷ്ണു ജയൻ നയപ്രഖ്യാപനം നടത്തി.ഉച്ചകോടിയിൽ നിരവധി കുട്ടികൾ വിഷയം അവതരിപ്പിച്ചു.അഡ്വക്കേറ്റ് റോബർട്ട്‌ ജോർജ് മുഴുവൻ വിഷയത്തെയും ക്രോഡീകരിച്ച് സംസാരിച്ചു.മുഴുവൻ കുട്ടികളും പ്രതിജ്ഞ ചൊല്ലി.ഏരിയ കൺവീനർ ടി കെ ശശി,ബി അഭിനന്ദ്,സി അമൽ,ശരത്ശങ്കർ ടി കെ ഹരിഷ്മ എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ ഹൃതിക് സ്വാഗതം പറഞ്ഞു.
Previous Post Next Post