നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തിന് തുടക്കമായി
നാറാത്ത്: നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തിന് ഇന്ന് വൈകീട്ട് നടന്ന കലവറ നിറക്കൽ ഘോഷയാത്രയോടെ കേളികൊട്ടുയർന്നു. ഉത്സവം 17 ന് വ്യാഴാഴ്ച സമാപിക്കും.നാറാത്ത് മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര തൃക്കൺ മഠം ക്ഷേത്ര തിരുമുറ്റത്ത് സമാപിച്ചു.
ഇന്ന് സ്വാമി കൈവല്യാനന്ദ സരസ്വതിയുടെ പ്രഭാഷണം,തുടർന്ന് പള്ളിക്കുന്ന് ജയ് ജവാൻ വനിതാ കൂട്ടായ്മയുടെ തിരുവാതിരക്കളി,
ധന്യ രഘുനാഥിന്റെ സംഗീതക്കച്ചേരി എന്നിവയും രാത്രി 9.30 ന് കമ്പിൽ ഫ്രീലാൻറ് മ്യൂസിക്സ് അവതരിപ്പിക്കുന്ന ഭക്തിഗാന സുധയും നടക്കും.