'സ്നേഹതുരുത്ത് ' നാടകം കടമ്പേരി അയ്യൻങ്കോൽ വനിതാവേദി  ഫിബ്രവരി 16ന് അരങ്ങിലേക്ക് 



കമ്പിൽ :- കടമ്പേരി അയ്യൻങ്കോൽ വനിതാവേദി അവതരിപ്പിക്കുന്ന സ്നേഹതുരുത്ത്  നാടകംഫിബ്രവരി 16ന് അരങ്ങിലേക്ക്.
 ശ്രീധരൻ സംഘമിത്രയുടെ രചനക്ക് രംഗഭാഷയൊരുക്കുന്നത് പ്രശസ്ത നാടക സംവിധായകൻ ഹരിദാസ് ചെറുകുന്നാണ്.
മനുഷ്യബന്ധങ്ങൾക്ക് അതിർവരമ്പുകൾ തീർക്കുന്ന വർത്തമാനകാലത്ത് സ്നേഹ ബന്ധങ്ങളുടെ ആഴത്തിലേക്കുള്ള തുറന്ന യാത്രയാണ് സ്നേഹതുരുത്ത് എന്ന ഈ നാടകം
ഭവാനിയമ്മയുടെയും ,അയൽവാസിയായ ആയിഷയുമ്മയുടെ ജീവിതത്തിലൂടെ ഇന്നിന്റ ആവശ്യതയാണ് നാടകം പറഞ്ഞ് വെയ്ക്കുന്നത് .
അണുകുടുബ വ്യവസ്ഥയിലേക്ക് മാറ്റപെട്ട്  തന്നിലേക്ക് ഒതുങ്ങുന്ന കുടുംബങ്ങളിലെ താള പിഴകളും ,പ്രയാസങ്ങളെ നേരിടാനാകാതെ അമ്പരന്ന് പോകുന്ന ,ജീവിത യാഥാർഥ്യങ്ങളും നാടകത്തിലൂടെ വരച്ച് കാണിക്കുകയാണ്  ഇവിടെ.  നിരവധി നാടകങ്ങൾ രചിച്ച ശ്രീധരൻ സംഘമിത്രയുടെ 28-മത് നാടകമാണ് സ്നേഹതുരുത്ത്.  വനിതകളെ മാത്രം കഥാപത്രങ്ങളാക്കി എഴുതിയ 4 മത് നാടകമാണിത്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ,നടനും സംവിധായകനുമായ ജില്ലയിലെ തല മുതിർന്ന നാടക പ്രവർത്തകനായ ഹരിദാസ് ചെറുകുന്ന്  സംവിധാനം ചെയ്യുന്ന നാടകത്തിന്റെ സംഗീത നിയന്ത്രണം സുമേഷ് ചാല പ്രശസ്ത മേക്ക്പ്പ് മാൻ ഓ  മോഹനനാണ് ചമയം ഒരുക്കുന്നത്.
ഗീതശിവദാസ് ,ഷീബരാമകൃഷ്ണൻ ,രൂപിക അനീഷ് ,ലതിക ശ്രീകാന്ത് ' വിനീത സുരേഷ് ,റീനാ മധു ,പ്രേമകൃഷ്ണകുമാർ എന്നീ വീട്ടമ്മമാരാണ് വേഷമിടുന്നത്. വനിതാ വേദിയുടെ രണ്ടാമത് നാടകമാണ് സ്നേഹതുരുത്ത്.
Previous Post Next Post