മയ്യിൽ നാടക കൂട്ടം ഒന്നാം വാർഷികാഘോഷം നാളെ
മയ്യിൽ :- മയ്യിൽ നാടക കൂട്ടം ഒന്നാം വാർഷികാലോഷം നാളെ ഫിബ്രവരി 17 ഞായറാഴ്ച നടക്കും.
വൈകുന്നേരം 7 മണിക്ക് മയ്യിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ചടങ്ങ് ടി വി രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.പ്രശസ്ത നാടക നടി
നിലമ്പൂർ ആയിഷ മുഖ്യാതിഥിയായിരിക്കും.
വേദിയിൽ മയ്യിൽ നാടക കൂട്ടത്തിന്റെ രണ്ടാമത് നാടകം വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളെ കോർത്തിണക്കിയ 'മുച്ചീട്ട് കളിക്കാരന്റെ മകൾ' എന്ന നാടകം അരങ്ങേറും.
ബഷീറിന്റെ കഥാപാത്രങ്ങളായ പ്രേമലേഖനം, പൂവൻപഴം, സ്ഥലത്തെ പ്രധാന പയ്യൻസ് എന്നിവയിലെ പ്രധാന കഥാപാത്രങ്ങളാണ് അരങ്ങിലെത്തുന്നത്.
നാടകത്തിന്റെ രചനയും സംവിധാനവും ഗണേഷ് ബാബു മയ്യിലാണ് നിർവ്വഹിച്ചിരിക്കുന്നത്.
ചടങ്ങിൽ വച്ച് ഐ ഭവദാസൻ നമ്പൂതിരി, വി വി മോഹനൻ മാസ്റ്റർ എന്നിവരെ ആദരിക്കും.