ഫെബ്രുവരി 19 ദിവസവിശേഷം
ഇന്ന് കേരളത്തിൽ പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു. പഞ്ചായത്ത് രാജിന്റെ പിതാവ് ബൽവന്ത് റായ് മേത്തയുടെ ജന്മദിനം.
1674- ഇംഗ്ലണ്ട്- ഹോളണ്ട് മൂന്നാം ആഗ്ലോ ഡച്ച് യുദ്ധം സമാപിച്ചു... യുദ്ധ കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിന് കൈമാറി. ഈ നഗരമാണ് പിന്നിട് ന്യൂയോർക്ക് ആയി മാറിയത്..
1700 - ഡെന്മാർക്കിൽ ജൂലിയൻ കലണ്ടർ പ്രകാരമുള്ള അവസാന ദിവസം.
1861- റഷ്യയിൽ ജൻമിത്ത വ്യവസ്ഥ നിർത്തലാക്കി..
1878- എഡിസൺ ഫോണോ ഗ്രാഫിന് (ഗ്രാമഫോൺ) പേറ്റൻറ് നേടി...
1959- ഇംഗ്ലണ്ട് സൈപ്രസിന് സ്വാതന്ത്ര്യം നൽകി..
1963- സോവിയറ്റ് യൂണിയൻ , ക്യൂബയിൽ നിന്നുള്ള സൈനിക പിൻമാറ്റം പ്രഖ്യാപിച്ചു
1986- സോവിയറ്റ് യൂനിയൻ "മിർ" ബഹിരാകാശ നിലയം വിക്ഷേപിച്ചു..
2003- വയനാട്ടിലെ മുത്തങ്ങ ആദിവാസി കോളനി വെടിവപ്പ്. ആൻറണി സർക്കാരിനെ പിടിച്ചു കുലുക്കിയ സംഭവം.... പോലീസുകാരൻ വിനോദ് ചോര വാർന്ന് മരിച്ച സംഭവം... ആദിവാസികളും കൊല്ലപ്പെട്ടു..
2011 - ലോകകപ്പ് ക്രിക്കറ്റ് മത്സരം ധാക്കയിൽ തുടങ്ങി. ഇന്ത്യ - ബംഗ്ലാദേശ്.. ശ്രീലങ്ക സംയുക്ത ആതിഥേയർ..
ജനനം
1473. നിക്കൊളോസ് കോപ്പർനിക്കസ്.. സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രം എന്ന് ആദ്യം പ്രഖ്യാപിച്ച ശാസ്ത്രജ്ഞൻ..
1627- ഛത്രപതി ശിവജി മഹാരാജ്.. മറാത്ത വംശത്തിലെ പ്രശസ്ത ഹിന്ദു രാജാവ്.. (1630 ആണ് ജന്മവർഷം എന്നും കാണുന്നു)
1845- കേരള വർമ്മ വലിയ കോയി തമ്പുരാൻ - കേരള കാളിദാസൻ..
1900- ബൽവന്ത് റായ് മേത്ത..പഞ്ചായത്ത് രാജിന്റെ പിതാവ്... 1965 സെപ്തംബറിൽ കൊല്ലപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മേത്ത പാക്കിസ്ഥാൻ സൈനികർ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.. ശത്രു സൈന്യത്താൽ വധിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ നേതാവ്
1906- ഗുരുജി ഗോൾവർക്കർ.. RSS സൈദ്ധാന്തികൻ
1906- സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ .. മുസ്ലിം ലീഗിന്റെ മുന്നണി പോരാളി..
1912.. കുഞ്ചാക്കോ.. ഉദയ സ്റ്റുഡിയോ സ്ഥാപകൻ.. പ്രശസ്ത മലയാള സിനിമാ നിർമാതാവ്...
1916 - കോഴിക്കോട് അബ്ദുൽ ഖാദർ..
എങ്ങിനെ നീ മറക്കും കുയിലേ...പാടിയ നീലക്കുയിൽ ഗായകൻ..
1940- പ്രൊഫ. എസ് ശിവദാസ് - യുറിക്കാ മാമൻ എന്ന നിലയിൽ പ്രശസ്തൻ.. നിരവധി ശാസ്ത്ര പുസ്തകങ്ങൾ രചിച്ചു...
1949- ഡൊമിനിക്ക് പ്രസന്റേഷൻ - ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രി..
1970- കെ.ആർ.മീര.. ആരാച്ചാർ എന്ന നോവൽ എഴുതി പ്രശസ്തിയായി. മുൻ മാധ്യമ പ്രവർത്തക..
ചരമം
1915- ഗോപാലകൃഷ്ണ ഗോഖലെ .. മഹാത്മജിയുടെ രാഷ്ട്രീയ ഗുരു..
1956- ആചാര്യ നരേന്ദ്ര ദേവ്.. സ്വാതന്ത്ര്യ സമര സേനാനി.. സോഷ്യലിസ്റ്റ് നേതാവ്..
1997 - ഡെങ് സിയാവോ പിങ്.. ചൈനയുടെ മുൻ ഭരണാധികാരി..
2011 - ഒളിമ്പ്യൻ സുരേഷ് ബാബു.. 1974,78 ഏഷ്യൻ ഗയിംസ് മെഡൽ ജേതാവ്...
2016- ഉമ്പെർത്തോ എക്കോ - ഇറ്റാലിയൻ സാഹിത്യകാരനും തത്വചിന്തകനും.
2016- ഹാപ്പർ ലീ.. ടു കിൽ എ മോക്കിങ്ങ് ബേർഡ് എന്ന ഒറ്റ നോവൽ വഴി പ്രശസ്തനായ കഥാകാരൻ.. പുസ്തകം പുലിറ്റ്സർ സമ്മാനം നേടി
2018- എം എസ് അനന്തരാമൻ - വയലിൻ വിദ്വാൻ
(കടപ്പാട് - 'കോശി ജോൺ എറണാകുളം)
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)