കുടുംബ സംഗമം സംഘടിപ്പിച്ചു
ചെക്കിക്കുളം :- സി പി ഐ എം മാണിയൂർ ലോക്കൽ കമ്മിറ്റി ചെക്കിക്കുളത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ജെയിംസ് മാത്യു എം എൽ എ ഉൽഘാടനം ചെയ്യതു എൻ അനിൽ കുമാർ അധ്യക്ഷനായി സിപി എം എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി പുരുഷോത്തമൻ , കെ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു ചെന്നെയിൽ വെച്ച് നടന്ന ദേശിയ ബധിര കായിക മേളയിൽ കേരളത്തിനു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത കോമക്കരിയിലെ ഹാരീസ്, ഹനീഫ എന്നിവർക്ക് ചടങ്ങിൽ വെച്ച് എം എൽ എ ഉപഹാരം നൽകി