അനുശോചന യോഗം ചേർന്നു


നാറാത്ത്: അറിയപ്പെടുന്ന പൊതു പ്രവർത്തകനും റിട്ട: സഹകരണ വകുപ്പ് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന
സി വി കുഞ്ഞിരാമന്റെ ഭൗതികദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
തുടർന്ന് നടന്ന അനുശോചന യോഗത്തിൽ കെ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.

കെ വി പവിത്രൻ (സിപിഎം) പി പവിത്രൻ (പ്രസി. മുല്ലക്കൊടി കോ-ഓപ്പ : ബേങ്ക്) സൈബുന്നിസ (എൻ ജി ഒ യൂണിയൻ ) പി.പി മോഹനൻ (കെ എസ് എസ് പി യു) പി വി രത്നാകരൻ (മുൻ സംസ്ഥാന സെക്രട്ടറി,
എൻ ജി ഒ യു ) സി ടി ബാബുരാജ് (സി പി ഐ) എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

സർവ്വീസംഘടനാ പ്രവർത്തനവും,
സഹകരണ മേഖലയിലെ സേവനങ്ങളും, പെൻഷനേഴ്സിന്റെ ക്ഷേമ പ്രവർത്തനങ്ങളും എന്നും സ്മരിക്കപ്പെടുമെന്നും,
സൗമ്യനും മനുഷ്യസ്നേഹിയും ജനകീയനും പുതുതലമുറക്ക് മാതൃകയാക്കാവുന്ന ഒരു പൊതു പ്രവർത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്നും യോഗം അഭിപ്രായപ്പെട്ടു.
Previous Post Next Post