ഷുഹൈബ് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ ഫാത്തിമ ക്ലിനിക്കിന്റെ സഹകരണതോടെ പ്രമേഹ നിർണ്ണയ ക്യാമ്പ് വേശാല കെ .വി ഗോപാലൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു.
ഷുഹൈബ് അനുസ്മരണത്തിന്റെയും ക്യാമ്പിന്റെയും ഉൽഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ശ്രീ.ജോഷി കണ്ടത്തിൽ നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുശാന്ത് മടപ്പുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ബധിര കായിക മേളയിൽ കേരളത്തിന് വേണ്ടി സ്വർണ്ണ മെഡൽ നേടിയ വേശാലയിലെ ഹാരിസ്,ഹനീഫ എന്നിവർക്കുള്ള ഉപഹാരങ്ങൾ AIUWC സംസ്ഥാന കോർഡിനേറ്റർ ശ്രീ.ഷാഫി കോറളായി വിതരണം ചെയ്തു.
ചടങ്ങിന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ധനേഷ് കുറ്റ്യാട്ടൂർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീശൻ പി.വി.,AIUWC ജില്ലാ സെക്രട്ടറി പ്രജീഷ് കോറളായി,മണ്ഡലം സെക്ട്രറി തസ്‌ലീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിനോദ് സി .വി സ്വാഗതവും അനീഷ് പന്നിയോട്ടിൽ നന്ദിയും പറഞ്ഞു .