കൊളച്ചേരി പ്രീമിയർ ലീഗ്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ഇന്ന് യുവവേദി Vs ബാറ്റാലിയൻസ് പോരാട്ടം
കൊളച്ചേരി പ്രീമിയർ ലീഗിൽ ആദ്യ റൗണ്ട് മത്സരത്തിൽ ക്വാർട്ടറിലേക്ക് ബർത്ത് നേടിയ 8 ടീമുകളുടെ തീ പാറുന്ന മത്സരത്തിന് കൊളച്ചേരി പറമ്പിലെ തവളപ്പാറ കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയം വേദിയാവും.
നാലു ഗ്രൂപ്പുകളിലായി 4 വീതം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങൾ നേടിയവരാണ് ക്വാർട്ടറിൽ കടന്നത്.
ആദ്യ മത്സരത്തിൽ ഇന്ന് വൈകുന്നേരം യുവവേദി കൊളച്ചേരി ബറ്റാലിയൻസ് കൊളച്ചേരിയെ നേരിടും.
നാളെ വെള്ളിയാഴ്ച കണ്ടത്തിൽ ബ്രദേഴ്സ് കോടി പൊയിൽ ,ബ്രദേഴ്സ് കമ്പിൽ ബീജിംഗ് ദുബായെ നേരിടും.
ശനിയാഴ്ചത്തെ മത്സരത്തിൽ മക്ക ഹൈപ്പർ മാർക്കറ്റ് ടീം ഓഫ് ദലിൽ പള്ളിയെ നേരിടും.
ഞായറാഴ്ച എസ് പാനിയ FC ഫൈറ്റേഴ്സ് മുണ്ടേരിയും ഒഫീവ് FC ചേലേരി മുക്കുമായി ഏറ്റുമുട്ടും.