മാർച്ച് 3 ദിവസവിശേഷം
ഇന്ന് ലോക വന്യജീവി ദിനം.. Convention on International Trade in Endangered Species of Wild Fauna and Flora (CITES) അംഗീകരിച്ചതിന്റെ ഓർമയ്ക്ക്...
ഇന്ന് ലോക കേൾവി ദിനം.. 2007 മുതൽ ലോകാരോഗ്യ സംഘടന ഈ ദിനം കേൾവിക്കുറവിന് എതിരെയുള്ള പ്രചാരണത്തിന് വേണ്ടി ആചരിക്കുന്നു
ഇന്ന് ദേശീയ പ്രതിരോധ ദിനം
78 - ശക വർഷം ആരംഭിച്ചു..
1575- അക്ബർ, ബംഗാൾ സൈന്യത്തെ തോൽപ്പിച്ചു.
1887- ഹെലൻ കെല്ലറുടെ ജീവിത വിജയത്തിനാധാരമായ വിദ്യാഭ്യാസം ആനി സള്ളിവൻ എന്ന അദ്ധ്യാപിക തുടങ്ങി...
1899- ജോർജ് ഡെവി അമേരിക്കൻ നാവിക സേനയിലെ ആദ്യ അഡ്മിറൽ ആയി
1939- മഹാത്മാഗാന്ധി മുംബൈയിൽ ഉപവാസം തുടങ്ങി...
1959 - സൗരയൂഥത്തിൽ പ്രവേശിച്ച ആദ്യ ഉപഗ്രഹമായ പയനീർ 4, അമേരിക്ക വിക്ഷേപിച്ചു..
1969- നാസ അപ്പോളോ 9 ഉപഗ്രഹം വിക്ഷേപിച്ചു..
1974- തുർക്കി വിമാന ദുരന്തം (ഫ്ലൈറ്റ് A981).. 346 മരണം.. എർമനോൻവിൽ ആകാശ ദുരന്തം എന്നും അറിയപ്പെടുന്നു
1974- റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും കാലക്രമേണ സഹകരിച്ചു പ്രവർത്തിക്കുവാൻ കരാർ ഒപ്പു വച്ചു...
1980- ആദ്യത്തെ അമേരിക്കൻ ആണവ മുങ്ങികപ്പൽ USS Nautilus ഡീ കമ്മീഷൻ ചെയ്തു..
1991 - ലാത്വിയ, എസ്റ്റോണിൻ എന്നീ പ്രവിശ്യകൾ സോവിയറ്റ് യൂണിയോനിൽ നിന്നു സ്വാന്തന്ത്ര്യം പ്രഖ്യാപിക്കാനുള്ള ജനഹിത പരിശോധനയിൽ വിജയിച്ചു...
1991 - സ്വിറ്റ്സർലൻഡിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം.18 വയസ്സു ആക്കി കുറച്ചു
1992 - ബോസ്നിയ-ഹെർസോഗോവേനിയ രാജ്യം റിപ്പബ്ലിക്ക് ആയി...
1999- മധ്യപ്രദേശിലെ പച്ച് മാരി ബയോസ്ഫിയർ നിലവിൽ വന്നു...
ജനനം
1756- വില്യം ഗോഡ് വിൻ
... ഇംഗ്ലീഷ് എഴുത്തുകാരൻ - തത്വചിന്തകൻ - ആധുനിക അരാജകത്ത J9 ത്തിന്റെ പിതാവ്...
1839- ജാംഷഡ്ജി ടാറ്റ - ( മാർച്ച് 8 എന്നും പറയുന്നുണ്ട് ) - ഇന്ത്യൻ വ്യവസായ കുലപതി..
1845- ജോർജ് കാൻറർ - ജർമൻ ഗണിതജ്ഞൻ.. സെറ്റ് തിയറിയുടെ ഉപജ്ഞാതാവ്..
1847- ഗ്രഹാം ബെൽ - സ്കോട്ട്ലന്റ് കാരനായ ശാസ്ത്രജ്ഞൻ - ടെലഫോൺ കണ്ടു പിടിച്ചു.
1923- എം. കൃഷ്ണൻ നായർ - സാഹിത്യ വിമർശകൻ - കലാകൗമുദി വാരികയിലെ സാഹിത്യ വാരഫലം വഴി പ്രസിദ്ധി നേടി...
1926.. ബോംബെ രവി- നിരവധി ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകൻ..
1944- പി. ജയചന്ദ്രൻ - മലയാളത്തിന്റെ ഭാവഗായകൻ..
1950- കെ.പി . മോഹനൻ - മുൻ കൃഷി- ദേവസ്വം മന്ത്രി
1962- ജാക്കി ജോയ്നർ കഴ്സി - അമേരിക്കൻ ഒളിമ്പ്യൻ..
1967- ശങ്കർ മഹാദേവൻ- ഗായകൻ
1970- ഇൻസമാം ഉൾ ഹഖ് - പാക്കിസ്ഥാൻ ക്രിക്കറ്റ് താരം..
ചരമം
1703- റോബർട്ട് ഹൂക്ക് - ഭൗതിക ശാസ്ത്രജ്ഞൻ - ഹൂക്ക്സ് നിയമത്തിന്റെ ഉപജ്ഞാതാവ്...
1707- ഔറംഗസീബ് - മുഗൾ ചകവർത്തി..
1973- ഇളം കുളം കുഞ്ഞൻപിള്ള.. മലയാള ഭാഷ ചരിത്ര പണ്ഡിതൻ , ഗവേഷകൻ...
1982- രഘുപതി സഹായ്..ഫിറാഖ് ഗോരഖ്പുരി എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ഉറുദു സാഹിത്യകാരൻ - 1969 ജ്ഞാനപീഠം നേടി..
1993- ആൽബർട്ട് സാബിൻ - റഷ്യയിൽ ജനിച്ച് യുഎസിൽ വളർന്നു... പോളിയോ തുള്ളിമരുന്ന് കണ്ടു പിടിച്ചു..
2001- ഒ.ഭരതൻ - കമ്യുണിസ്റ്റ് തൊഴിലാളി നേതാവ് - മുൻ MLA & MP
2002- ജി.എം.സി. ബാലയോഗി.. വിമാനപകടത്തിൽ കൊല്ലപ്പെട്ട ലോക്സഭാ സ്പീക്കർ..
2005- മാധവൻ രവീന്ദ്രൻ (രവീന്ദ്രൻ മാസ്റ്റർ)- മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവ് - രവീന്ദ്ര സംഗീതത്തിനുടമ..
2011 - വെങ്കടരാമൻ രാധാകൃഷ്ണൻ - ശാസ്ത്രജ്ഞൻ സി.വി.രാമന്റെ മകൻ - പ്രശസ്ത ജ്യോതി ശാസ്‌ത്രജ്ഞൻ
2016- മാർട്ടിൻ ഡേവിഡ് ക്രോ .. ന്യൂസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ...
2017- റെയ്മണ്ട് കോപസ്വെസ്കി.. ഫ്രഞ്ച് ഫുട്‌ബോൾ താരം.. ഫുട്‌ബോളിലെ നെപ്പോളിയൻ എന്നും അറിയപ്പെട്ടിരുന്നു..
(സംശോധകൻ.. കോശി ജോൺ - എറണാകുളം)
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)