ബാലഗോകുലം രക്ഷാധികാരി ശിൽപശാല സംഘടിപ്പിച്ചു.


മയ്യിൽ: ബാലഗോകുലം കണ്ണൂർ താലൂക്ക് സമിതി ഗോകുല രക്ഷാധികാരിമാർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നടന്ന ശിൽപശാല ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ പി.വി.ഭാർഗവന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സിക്രട്ടറി എൻ.വി.പ്രജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യകാരി സദസ്യൻ പി.സജീവൻ മാസ്റ്റർ, ജില്ലാ ഭഗിനി പ്രമുഖ് ആര്യപ്രഭ തുടങ്ങിയവർ ക്ലാസ്സെടുത്തു. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ കെ.വി.നാരായണൻ മാസ്റ്റർ വിതരണം ചെയ്തു. മുൻ അദ്ധ്യക്ഷൻ കെ.വി.നാരായണൻ മാസ്റ്ററെ പി.സജീവൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. ജഗതീഷ് പുതുക്കുടി, വിജേഷ് മണൽ തുടങ്ങിയവർ സംസാരിച്ചു. ഹരിത പ്രമോദ് സ്വാഗതവും നിഷ.ടി.കെ.നന്ദിയും പറഞ്ഞു.
Previous Post Next Post