പള്ളിപ്പറമ്പ് അംഗനവാടി കെട്ടിടത്തിന്റെ പണി പാതിവഴിയിൽ 


പള്ളിപ്പറമ്പ്:  പള്ളിപ്പറമ്പ് സ്കൂളിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പുതിയ  അംഗനവാടി കെട്ടിടത്തിന്റെ പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചതിനെ തുടർന്ന്  കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ  അംഗനവാടി  സ്വകാര്യ വ്യക്തികളുടെ വീടുകളിലും മറ്റും മാറി മാറി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കരാർ നൽകിയ ഉടനെ പ്രവൃത്തി ആരംഭിച്ചെങ്കിലും ഇപ്പോൾ രണ്ടുമൂന്നു മാസങ്ങളായി പണി  നിലച്ചിരിക്കുകയാണ്. പഴയ കെട്ടിടം പൊളിച്ച കല്ലും ഓടും മര ഉരുപ്പടികളും മറ്റും  മഴയും വെയിലുമേറ്റ് നശിച്ചുകൊണ്ടിരിക്കുകയാണ്.   ഇവ കിണരരികിൽ   സൂക്ഷിച്ചിരിക്കുന്നത്  കാരണം സ്കൂളിന്റെ കിണർ താഴ്ന്നു പോകാനുള്ള സാധ്യതയും ഏറെയാണ്.

പ്രസ്തുത കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി അംഗൻവാടി ഇവിടെത്തന്നെ പ്രവർത്തിപ്പിക്കാനുള്ള സത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടുന്നു.
Previous Post Next Post