മലപ്പട്ടത്ത് ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിൽ 16 പേർക്ക് കോവിഡ് പോസിറ്റീവ്

മലപ്പട്ടം :- മലപ്പട്ടം പഞ്ചായത്തിൽ ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 16 പേർക്ക് കോവിഡ് പോസിറ്റീവ്. കഴിഞ്ഞ ദിവസം മയ്യിൽ നടന്ന ആൻറിജൻ ടെസ്റ്റിൽ മലപ്പട്ടം പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. അവരുടെ സമ്പർക്ക പട്ടികയിൽ പെട്ടവരെയും രോഗലക്ഷണങ്ങൾ കണ്ടവരെയും  ഉൾപ്പെടുത്തി 68 പേരുടെ പരിശോധനയാണ് ഇന്ന് നടത്തിയത്.

എട്ടാം വാർഡിലെ 12 പേർക്കും അഡുവാപ്പുറം വാർഡിൽ  3 പേർക്കും അഡൂർ വാർഡിൽ ഒരാൾക്കും ആണ് ഇന്ന് പോസിറ്റീവ് ആയത്.

സ്ഥിതി അതീവ ഗൗരവതരമാണെന്നും ആയതിനാൽ അഡുവാപ്പുറം വാർഡ് (4) ,കുപ്പം - വെണ്ണകുന്ന് വാർഡ് ( 8) എന്നീ വാർഡുകൾ പൂർണമായും അടച്ചിടേണ്ടതും സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ കഴിയണമെന്നും എട്ടാം  വാർഡിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ടും, മെഡിക്കൽ ഓഫീസർ അറിയിച്ചു.

Previous Post Next Post