കണ്ണാടിപറമ്പ് : - പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ കേസിൽ പിടിയിൽ. കണ്ണാടിപ്പറമ്പ വാരം റോഡിലെ അഷ്കറി(23)നെയാണ് ഇൻസ്പെക്ടർ ഷാജി പട്ടേരി കസ്റ്റഡിയിലെടുത്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.