ജനശതാബ്ദികളും വേണാടും ഇന്ന് മുതൽ റദ്ദാക്കില്ല
ന്യൂഡൽഹി :- ജനശതാബ്ദികളും വേണാടും ഇന്ന് മുതൽ റദ്ദാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു.
കണ്ണൂർ-തിരുവനന്തപുരം , കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസകളും തിരുവനന്തപുരം - ഏർണാകുളം വേണാട് എക്സ്പ്രസ്സും നിർത്താനുള്ള തീരുമാനമാണ് റെയിൽവേ പിൻവലിച്ചത്.
മൂന്നു വണ്ടികളും ഈ ശനിയാഴ്ച മുതൽ ഓടില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയിൽവേ അറിയിച്ചത്.
സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവേ തയ്യാറായത്. മുന്നു വണ്ടികളും നിലവിലെ സമയക്രമത്തിൽ ഓടും. കൊങ്കൺ പാതയിലെ തടസ്സങ്ങളെ തുടർന്ന് നിർത്തിയ നേത്രാവതി, രാജധാനി എക്സ്പ്രസുകളും 15 മുതൽ ഓടിത്തുടങ്ങും.