കുറ്റ്യാട്ടൂർ വേശാല മുക്കിലെ വെയിറ്റിംഗ് ഷെൽട്ടർ തകർത്ത നിലയിൽ

കുറ്റ്യാട്ടൂർ വേശാല മുക്കിലെ വെയിറ്റിംഗ് ഷെൽട്ടർ തകർത്ത നിലയിൽ 

 കൂറ്റ്യാട്ടൂർ: -  വേശാല മുക്കിൽ സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് കോൺഗ്രസ്സ് കമ്മറ്റി നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർക്കപ്പെട്ട നിലയിൽ . ഇന്നലെ രാത്രിയോടെയാണ് സംഭവം. 

 മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയും 2 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ രാത്രിയുടെ മറവിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു. പോലീസിൽ പരാതി കൊടുത്തു എങ്കിലും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസിന്റെ നിഷ്ക്രിയത്വമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുന്നതെന്ന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആരോപിച്ചു.

തകർത്ത കാത്തിരിപ്പ് കേന്ദ്രം കണ്ണൂർ ഡി.സി.സി.പ്രസിഡണ്ട് സതീശൻ പാച്ചേനി, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ, ഡി.സി.സി.ജനറൽ സിക്രട്ടറി പി.മാധവൻ മാസ്റ്റർ, മുൻ ബ്ലോക്ക് പ്രസിഡണ്ട് പത്മനാഭൻ മാസ്റ്റർ, മാണിയൂർ മണ്ഡലം പ്രസിഡണ്ട് പി.വി.സതീശൻ, മണ്ഡലം സിക്രട്ടറി തസ്ലീം എളമ്പയിൽ,ബാബു, രജിൽ എ.പി,IUML നേതാവ് ഹാഷിം കുറ്റ്യാട്ടൂർ തുടങ്ങിയവർ സന്ദർശിച്ചു .

Previous Post Next Post