നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു
കണ്ണാടിപ്പറമ്പ്: സ്വർണ്ണകള്ളക്കടത്ത് മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയ LDF സർക്കാരിനെതിരെ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കണ്ണാടിപ്പറമ്പ് നഗരമധ്യത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.
മന്ത്രി കെ ടി ജലീൽ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് നടത്തിയ പ്രക്ഷോഭത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം കെ കെ ഷിനാജ്, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക, നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുദ്ധീൻ നാറാത്ത്, ട്രഷറർ സുഫീൽ ആറാംപീടിക, വൈസ് പ്രസിഡന്റ് സി വി ഇൻഷാദ് മൗലവി പള്ളേരി തുടങ്ങിയവർ സംസാരിച്ചു.
നുഹ്മാൻ പുല്ലൂപ്പി, മുസമ്മിൽ കെ എൻ, ഹാരിസ് ബി, മുനീർ മൊയ്‌ദീൻ, അഷ്നദ് അമീർ കണ്ണാടിപ്പറമ്പ്, മഹ്‌റൂഫ് എ ടി, ഫർഹാൻ മാതോടം തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.