കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ കായച്ചിറ വാർഡ് മെമ്പർ എൽ നിസാറിന് സ്നേഹോപഹാരമായി ബൈക്ക് നൽകി ആദരിച്ചു. നാടിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കഴിഞ്ഞ അഞ്ചു വർഷക്കാലം നിസാർ നടത്തിയ ഉത്തരവാദിത്വ നിർവഹണത്തിന് അംഗീകാരമായി ഹരിത ശബ്ദം കായച്ചിറ വാട്സ്ആപ്പ് ഗ്രൂപ്പും IUML - MYL - MSF കായച്ചിറ ശാഖയും ചേർന്നാണ് ബൈക്ക് നൽകി ആദരിച്ചത്.
കായിച്ചിറയിൽ ഇന്ന് നടന്ന ഉപഹാര സമർപ്പണ ചടങ്ങിൽ അഴീക്കോട് മണ്ഡലം എം എൽ എ കെ.എം ഷാജി ബൈക്കിൻ്റെ താക്കോൽ എൽ നിസാറിന് കൈമാറി. അനുമോദന ചടങ്ങ് IUML കണ്ണൂർ ജില്ലാ ജന.സെക്രട്ടറി അഡ്വ.അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. IUML കായച്ചിറ ശാഖാ സെക്രട്ടറി യൂസഫ് കെ.വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, IUML കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ അബ്ദുൾ മജീദ് കെ .പി, ജില്ലാ കമ്മിറ്റി അംഗം കെ.കെ മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.