കൊളച്ചേരി :- കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടിനെയും നേതാക്കളെയും മട്ടന്നൂരിനടുത്ത് നടുവനാട് വെച്ച് കയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കൊളച്ചേരി,മയ്യിൽ, ചേലേരി, മാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കെ പി ശശിധരൻ, പി.പി.സിദ്ദിഖ്, കെ.പി .ചന്ദ്രൻ, ശ്രീജേഷ് കൊയിലേരിയൻ, സി.എച്ച്.മൊയ്തീൻ കുട്ടി, ഇ.കെ.മധു, പി വി സന്തോഷ്, പ്രജീഷ് കോറളായി, അനസ് നമ്പ്രം, കെ.അജയകുമാർ,നിസാം മയ്യിൽ, മജീദ് കരക്കണ്ടം അബ്ദുൾ ബാരി, സലാം മാടോളി കെ.സുനിൽ, കെ.കെ അബ്ദുള്ള, അജീഷ്നണിയൂർ, മമ്മുഞ്ഞി എരിഞ്ഞിക്കടവ്, സുരേഷ്.ടി, പി.വി അശ്റഫ്, റിയാസ് തയ്യിൽ വളപ്പ്, പ്രേമരാജൻ പുത്തലത്ത്, അഷ്‌റഫ് കൊവ്വൽ, വിനോദ് കുമാർ.സി, മൂസ്സ പഴശ്ശി, പ്രസാദ് ചെറുപഴശ്ശി എന്നിവർ പങ്കെടുത്തു.
കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ എം ശിവദാസൻ, ബ്ലോക്ക് സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ബാലസുബ്രഹ്മണ്യൻ, യഹ്യ പള്ളിപറമ്പ്, അമീർ കെ പി, സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.
ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം ഡിസിസി അംഗവും കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, KSSPA ബ്ലോക്ക് പ്രസിഡണ്ട് പി.കെ.പ്രഭാകരൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, സെക്രട്ടറിമാരായ പി.കെ.രഘുനാഥൻ, ഇ.പി.മുരളീധരൻ, എം.സി.അഖിലേഷ് എന്നിവർ നേതൃത്വം നൽകി.