ഇലക്ട്രിക്ക് പോസ്റ്റ് വാഹനമിടിച്ച് തകർന്നു; വൈദ്യുതി ബന്ധം താറുമാറായി
3 -9 -2020 6.30 PM
കൊളച്ചേരി :- പെരുമാച്ചേരി - പള്ളിപ്പറമ്പ് റോഡിലെ ഇലക്ട്രിക് പോസ്റ്റിൽ വൈകുന്നേരത്തോടെ വണ്ടി ഇടിച്ച് HTT ലൈനുള്ള പോസ്റ്റ് തകർന്നു.
അത് മൂലം കാട്ടിലെ പീടിക മുതൽ കൊളച്ചേരി മുക്ക് വരെയും പള്ളിപറമ്പ്, കാവുംചാൽ, ദാലിൽ പള്ളി, പടപ്പതങ്ങൾ റോഡ്, കയിച്ചിറ ഭാഗങ്ങളിൽ വൈദ്യുതി വിതരണം താറുമാറായിട്ടുണ്ട്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കൊളച്ചേരി KSEB യിൽ നിന്നും അറിയിച്ചു.