ചേലേരി: - ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠാ ദിനമായ നാളെ (27/9/2020) ഞായർ രാവിലെ ഒൻപത് മണിക്ക് നൂറും പാലും നാഗ പൂജയും നടക്കുന്നതാണ്. തദവസരത്തിൽ ദീർഘകാലമായി ക്ഷേത്രത്തിൽ രാമായണവും കൃഷ്ണപ്പാട്ടും പാരായണം ചെയ്യുന്ന ചന്ദ്രിക വാരസ്യാരെ ആദരിക്കുന്നു.
വൈകുന്നേരം തന്ത്രി വര്യൻ ബ്രഹ്മ ശ്രീ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ അത്താഴ പൂജയും നടക്കുന്നതാണ്.
വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ രാവിലെ 8 മണിക്ക് മുമ്പായി ക്ഷേത്രത്തിലെത്തി റസീപ്റ്റ് ചെയ്യേണ്ടതാണ്.
ഫോൺ : 9947213576, 96055345 52