മയ്യിലിൽ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ചു

 പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ചു 

മയ്യിൽ :- പാലത്തായി പീഢന കേസിനെതിരെയുള്ള സിപിഎം, ബീജെപി ഗുഡാലോചനക്കെതിരെ മൈനോറിറ്റി കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ ധര്‍ണ നടന്നു. 

മയ്യില്‍ ടൗണില്‍ നടന്ന ധര്‍ണ മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.പി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

മൈനോറിറ്റി കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക്  പ്രസിഡന്റ് സി.എച്ച്.മൊയ്തീന്‍കുട്ടി  അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശിവദാസന്‍, ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദാമോദരന്‍ കൊയിലേരിയന്‍, മണ്ഡലം പ്രസിഡന്റ് കെ.പി.ശശിധരന്‍, ഡിസിസി അംഗം കെ.സി.ഗണേശന്‍,  കെ.പി.ചന്ദ്രന്‍, നിസാം മയ്യില്‍, അനസ് നമ്പ്രം, മനാഫ് കൊട്ടപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.

Previous Post Next Post