പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു
ചേലേരി :- കൊളച്ചേരി പഞ്ചായത്ത് ചേലേരി സെൻട്രലിൽ വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്ന പരിപാടി കാറാട്ട് മോഡൽ അങ്കണവാടിയിൽ ആരംഭിച്ചു.കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.
മുതിർന്നവർ 4 ഗുളിക വീതം രാവിലെ ഭക്ഷണതിനു മുൻപ് 3 ദിവസം തുടർച്ചയയായാണ് കഴിക്കേണ്ടത്. 12 വയസ്സിനു താഴെ ഉള്ള കുട്ടികൾ 2 വീതം രാവിലെ ഭക്ഷണതിന് മുൻപ് 3 ദിവസം കഴിക്കാനും തുടർ മാസങ്ങളിലും ഈ പ്രതിരോധ മരുന്ന് കഴിക്കാവുന്നതാണെന്ന് അരോഗ്യ പ്രവർത്തകർ അറിയിച്ചു. ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെട്ടാൽ മരുന്നു ലഭിക്കുമെന്നും അറിയിച്ചു.
പ്രായമായവർ, പൊതു ജനങ്ങളുമായി ദൈനംദിനം ബന്ധപ്പെടുന്ന മുഴുവൻ ആളുകളും ഈ പ്രതിരോധ മരുന്ന് കഴിക്കുന്നത് നല്ലതായിരിക്കുമൊന്നും യാതൊരു വിധ നിബന്ധനകളും ഈ മരുന്ന് ഉപയോഗിക്കുന്നതിനില്ല എന്നും സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാവുന്നതാണെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.