നാറാത്ത് കോളനിയില്‍ തകര്‍ന്ന വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
നാറാത്ത്: ആനന്ദ തീര്‍ത്ഥ കോളനിയില്‍ തകര്‍ന്ന വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. ബിന്ദുവും കുടുംബവും താമസിക്കുന്ന വീടാണ് തകര്‍ന്നത്. നിര്‍ധന കുടുംബത്തിന് അധികാരികളില്‍ നിന്ന് സഹായം ലഭിക്കാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം. കുടുംബത്തിന് അടിയന്തരസഹായം ഉടന്‍ എത്തിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും റവന്യൂ ഉദ്യോഗസ്ഥരും നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കോളനിയിലെ അപകടാവസ്ഥയിലായ വീടുകള്‍ക്കെല്ലാം സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം എത്തിക്കണമെന്നും എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് മുസ്തഫ നാറാത്ത് ആവശ്യപ്പെട്ടു. എസ്ഡിപിഐ നാറാത്ത് ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ഷമീര്‍, ജംഷീര്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.