കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വഴിപാടുകളും ദർശന സൗകര്യവും വർദ്ധിപ്പിച്ചു

കണ്ണാടിപ്പറമ്പ് :-   കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്ന പ്രസാദ വിതരണ നിയന്ത്രണം മലബാർ ദേവസ്വം കമ്മീഷണറുടെ തീരുമാനപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുനരാരംഭിക്കാൻ തീരുമാനിച്ചു.

കൂടാതെ ക്ഷേത്ര ദർശനസമയം സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 9.30 വരേയും വൈകു: 5.30 മുതൽ 7വരേയും ശനിയാഴ്ചകളിൽ രാവിലെ 10 മണി വരേയും ആയി പുന:ക്രമീകരിച്ചു. വഴിപാടുകൾ, പായസങ്ങൾ എന്നിവ മുൻകൂർ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് എക്സി.ഓഫീസർ എം.മനോഹരൻ അറിയിച്ചു

Previous Post Next Post