കൊളച്ചേരി: - കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ(KSLU) തളിപ്പറമ്പ് താലൂക്കിലെ ലൈബ്രേറിയൻസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുമാച്ചേരി CRC വായനശാല ലൈബ്രേറിയനായ കെ.ശ്രീജക്ക് 77,000 രൂപയുടെ സാമ്പത്തിക സഹായം കൈമാറി.
KSLU തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി എം.രജീഷ് ,പ്രസിഡണ്ട് KP സുനിത എന്നിവർ ചേർന്ന് തുക കൈമാറി. KSLU ജില്ലാ കമ്മിറ്റി മെമ്പർമാരായ ഉഷ.K സജിത.K താലുക്ക് കമ്മിറ്റി മെമ്പർമാരായ എം.വി.പ്രശാന്തൻ, എം.വി.ഗോപാലൻ, സീമ.കെ.സി.എന്നിവരും വാർഡ് മെമ്പർ ശ്രീ.വത്സൻ മാസ്റ്ററും വായനശാല പ്രവർത്തകരായ കെ.പി.സജീവ്, ഷീബ എന്നിവരും പങ്കെടുത്തു.