സംസ്ഥാനത്ത് അഞ്ച് ലക്ഷം കുടുംബങ്ങൾ പങ്കെടുക്കും
കണ്ണൂർ : - വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുൾ നടത്തുന്നതിൽ നിന്ന് സംസ്ഥാനത്തെ നാലു സർവ്വകലാശാലകളെ തടയുന്ന സർക്കാർ നീക്കത്തിനെതിരെ പാരലൽ വിദ്യാഭ്യാസ മേഖലയുടെ പ്രതിഷേധം.
പാരലൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഉൾപ്പെടെ അഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ Sept 22 ന് ഉച്ചകഴിഞ്ഞ് 3 ന് അവരവരുടെ കുടുംബത്തോടൊപ്പം സ്വവസതിക്കു മുന്നിൽ നിന്ന് പ്രതിഷേധ ധർണ്ണയിൽ പങ്കാളികളാകും.
പാവപ്പെട്ട പാരലൽ വിദ്യാർത്ഥികളിൽ റഗുലർ ഓപ്പൺ വിവേചനം സൃഷ്ടിക്കരുത് , റഗുലർ വിദ്യാർത്ഥിയുടേതിന് തുല്യമായ സർട്ടിഫിക്കറ്റുകൾ പാരലൽ വിദ്യാർത്ഥികൾക്കും ലഭിക്കുന്ന നിലവിലെ അവസരം നിഷേധിക്കരുത് , സമാന്തര വിദ്യാഭ്യാസ മേഖലയെ ഇല്ലാതാക്കരുത് ,എവിടെ പഠിക്കണമെന്ന കുട്ടികളുടെ അവകാശത്തെ നിഷേധിക്കരുത് ,പതിനായിരക്കണക്കിന് അഭ്യസ്തവിദ്യരുടെ തൊഴിലിടം ഇല്ലാതാക്കരുത്,എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ധർണ്ണ.
പാരലൽ വിദ്യാഭ്യാസ മേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ പാരലൽ കോളജ് കോർഡിനേഷൻ കമ്മറ്റിയാണ് ധർണ്ണക്ക് നേതൃത്വം നൽകുന്നത്.