മയ്യിൽ :- മയ്യിൽ - കാഞ്ഞിരോട് റോഡ് പുനരുദ്ധാരണ പ്രവർത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചു മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ ധർണ നടന്നു.
ധർണ്ണ KPCC ജനറസെക്രട്ടറി സജീവ് ജോസഫ് ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ശശിധരൻ അദ്ധ്യാക്ഷത വഹിച്ചു.
കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശിവദാസൻ, മൈനോറിറ്റി കോൺഗ്രസ് സ്റ്റേറ്റ് കൺവീനർ പി പി സിദ്ധീഖ്, D. C. C. മെമ്പർ കെ.സി. ഗണേശൻ, കെ പി. ചന്ദ്രൻ മാസ്റ്റർ, സി.എച്ച്. മൊയ്‌ദീൻ കുട്ടി, വി പദ്മനാഭൻ മാസ്റ്റർ, കെ.സി രാജൻ മാസ്റ്റർ, അജയൻ. കെ, മുഹമ്മദ് കുഞ്ഞി കോറളായി, അനസ് നമ്പ്രം, നിസാം മയ്യിൽ, മനാഫ് കോട്ടപോയിൽ, പ്രജീഷ് കോറളായി, ഷാഫി, കോറളായി, മജീദ് കടൂർ, സലാംമാടോളി, കെ.വിനോദ് കുമാർ, സുനി കൊയിലേറിയൻ, രമേശൻ. എ, നൗഷാദ് മുല്ലക്കൊടി, മൂസ, അനീഷ്. എ തുടങ്ങിയവർ സംസാരിച്ചു.