ഇരിട്ടിയിലെ ഗ്ലാസ് മഹൽ കടയുടമ റുഖിയ മൻസിലിൽ കെ.കെ അബ്ദുള്ള ഹാജിയുടെയും മക്കളായ കെ.പി ഷെമീർ, കെ.പി ഷെഫീറ എന്നിവരുടെ വീടുകളിലാണ് ശക്തമായ ഇടിമിന്നലിൽ നാശനഷ്ടമുണ്ടായത് .മൂവരുടെയും വീടുകളിലെ ഇൻവർട്ടറുകൾ ഉൾപ്പെടെ ഇലക്ട്രിക്കൽ സാധനങ്ങൾ ഇടിമിന്നലിൽ കത്തി നശിച്ചു .ടെലഫോൺ കേബിളുകളും സ്വിച്ചുകളും കത്തിനശിച്ചു .ചുമരുകൾ വിണ്ടുകീറി വീടുകൾ അപകട ഭീഷണിയിലുമായിരിക്കുകയാണ്. ജനാലചില്ലുകൾ പൊട്ടിത്തെറിച്ചു. ടി.വി., ഫ്രിഡ്ജ്, അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എന്നിവ നശിച്ചു.
സംഭവസമയം കെ.കെ അബ്ദുള്ള ഹാജിയുടെ വീട്ടിൽ ആളുണ്ടായിരുന്നില്ല .മറ്റു വീടുകളിലുള്ളവർ അത്ഭുതകരമായാണ് ഇടിമിന്നലിൽ നിന്നും രക്ഷപ്പെട്ടത്.