സി പി എം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മയ്യിൽ:- തിരുവനന്തപുരത്തെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ നടത്തിയ കരിദിനാചാരണത്തിന്റെ ഭാഗമായി മയ്യിൽ ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. മുഴുവൻ ബ്രാഞ്ചുകളിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരത്തിലധികം പ്രതിഷേധ സംഗമങ്ങൾ നടന്നു.
മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ അധ്യക്ഷനായി. പി കെ വിജയൻ സംസാരിച്ചു. എൻ കെ രാജൻ സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ കരിങ്കൽകുഴിയിലും ഉദ്‌ഘാടനം ചെയ്തു.