മരക്കൊമ്പ് മുറിക്കുന്നതിനിടെ വീണു മരിച്ചു

 മരക്കൊമ്പ് മുറിക്കുന്നതിനിടെ വീണു മരിച്ചു



മയ്യിൽ:- മരത്തിൻറ കൊമ്പ് മുറിക്കുന്നതിനിടയിൽ താഴെ വീണ് ചെറുപഴശ്ശി കടൂർമുക്ക് തൃക്കപാലേശ്വരം അമ്പലത്തിന് സമീപത്തെ ചാത്തോത്ത് സുമേഷ് (42) മരണപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. 

 ഇദ്ദേഹം നെല്ലിക്കപ്പാലം-കൊളച്ചേരി - കണ്ണൂർ ആസ്പത്രി റൂട്ടിലെ ബസ് കണ്ടക്ടറായിരുന്നു. പരേതനായ കേറാട്ട് കുഞ്ഞമ്പുവിൻറയും സി. സൗമിനിയുടെയും  മകനാണ്.

ഭാര്യ:- ഇന്ദിര (ചെറുകുന്ന്). മക്കൾ:- ഷിയ, അനുർജിത്ത്. സഹോദരങ്ങൾ:- സി.സുധീഷ് (ഡ്രൈവർ), സജിന. 

സംസ്കാരം ഇന്ന് ഞായറാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം കണ്ടക്കൈ പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post