ബംഗളൂരു :- കോവിഡിലും ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിൻ്റെ ഒന്നാം വിക്ഷേപണ തറയിൽനിന്നും നവംബർ പകുതിയോടെ പി.എസ്.എൽ.വി-സി-49 വിക്ഷേപിക്കും.
2020ലെ ആദ്യ വിക്ഷേപണമാണ്. ഇതോടൊപ്പം ഡിസംബറിനുള്ളിൽ പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റിെൻറ പരീക്ഷണ വിക്ഷേപണവും നടന്നേക്കും. ജനുവരി 17ന് ഫ്രഞ്ച് ഗയാനയിൽനിന്ന് ജിസാറ്റ്-30 വിക്ഷേപിച്ചശേഷം അര ഡസനോളം ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടക്കേണ്ടിയിരുന്നെങ്കിലും കോവിഡിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. പി.എസ്.എൽ.വി സി-49 നുശേഷം ഡിസംബറോടെ ഐ.എസ്.ആർ.ഒ പുതുതായി വികസിപ്പിച്ച ചെറു ഉപഗ്രഹ വിക്ഷേപണ വാഹനവും വിക്ഷേപിക്കും