നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
എം.ജി. സര്‍വകലാശാല പി.ജി. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 21 വരെ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബി. വോക്, എം. വോക്. അപേക്ഷത്തീയതി നീട്ടി.
കണ്ണൂർ യൂണിവേഴ്സിറ്റി: പി.ജി. പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. ntaneet.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം.
ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 13-നും ഒക്ടോബർ 14-നുമാണ് പരീക്ഷ നടത്തിയത്.
രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും. 15.97 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതിൽ 85 ശതമാനത്തിലേറെപ്പേർ പരീക്ഷ എഴുതിയതായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചിരുന്നു.
മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 21ന് വൈകിട്ട് നാലിന് അവസാനിക്കും. www.cap.mu.ac.in എന്ന ക്യാപ് വെബ്സൈറ്റിലെ പി.ജി. ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മെറിറ്റ് സീറ്റിലേക്കും എസ്.സി./എസ്.ടി., എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്മെന്റ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.
ഒക്ടോബര്‍ 21ന് വൈകിട്ട് നാലുവരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം ലഭിക്കും. ആദ്യ അലോട്ട്മെന്റ് നവംബര്‍ അഞ്ചിന് നടക്കും.
ഒന്നാംവര്‍ഷ പി.ജി. ക്ലാസുകള്‍ നവംബര്‍ 30ന് ആരംഭിക്കും.
*✒️കാലിക്കറ്റ് യൂണിവേഴ്സിറ്റി:* യു.ജി.സി. അംഗീകാരമുള്ള കോളേജുകൾക്ക് 2020-21 അധ്യയനവർഷത്തിൽ ബി.വോക്, എം.വോക് പ്രോഗ്രാമുകൾ തുടങ്ങാൻ 15 വരെ അപേക്ഷിക്കാം.
*പരീക്ഷാ അപേക്ഷ*
പത്താം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി. ഓണേഴ്സ്, 2011 സ്‌കീം, 2012 മുതലുള്ള പ്രവേശനം, ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി, 3 വർഷം, 2015 സ്‌കീം 2015 മുതലുള്ള പ്രവേശനം 2020 നവംബർ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി രജിസ്റ്റർചെയ്യാം. പിഴകൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 30 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.
*പരീക്ഷാഫലം*
നാലാം സെമസ്റ്റർ എം.കോം, സി.യു.സി.എസ്.എസ്. ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ, സി.യു.സി.എസ്.എസ്, എം.എസ്‌സി. അപ്ലൈഡ് ജിയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് 27 വരെ അപേക്ഷിക്കാം.
*പരീക്ഷകൾ*
എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷൻ, റഗുലർ വിദ്യാർഥികളുടെ നാലാംസെമസ്റ്റർ ബി.കോം, ബി.ബി.എ, ബി.കോം. വൊക്കേഷണൽ സി.യു.സി.ബി.സി.എസ്.എസ്, റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം നവംബർ നാലിന് തുടങ്ങും.
*ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാം*
പത്താം സെമസ്റ്റർ ബി.ആർക്. ജൂലായ് 2020 പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 27 വരെ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും.
*പരീക്ഷാ അപേക്ഷ*
മൂന്നാംസെമസ്റ്റർ എം.ടെക്. നാനോസയൻസ് ആൻഡ് ടെക്നോളജി 2019 നവംബർ റഗുലർ/സപ്ലമെന്ററി, നാലാം സെമസ്റ്റർ എം.ടെക്. നാനോസയൻസ് ആൻഡ് ടെക്നോളജി മാർച്ച് 2020 പരീക്ഷകൾക്ക് ഓൺലൈനായി രജിസ്റ്റർചെയ്യാം. പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടുകൂടി 21 വരെയും ഫീസടച്ച് 23 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.
*പുനർമൂല്യനിർണയ ഫലം*
ഒന്നാംസെമസ്റ്റർ ബി.കോം. ഓണേഴ്സ് (സി.യു.സി.ബി.സി.എസ്.എസ്-യു.ജി.) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
*പ്രാക്ടിക്കൽ പരീക്ഷ*
രണ്ടാംസെമസ്റ്റർ എം.ടെക്. നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷ നവംബർ നാല്, അഞ്ച് തീയതികളിൽ നടക്കും.
*✒️കണ്ണൂർ യൂണിവേഴ്സിറ്റി:* അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2020-21 അധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ വരുത്താൻ ഒക്ടോബർ 17-ന് വൈകുന്നേരം അഞ്ചുവരെ സമയമുണ്ട്. തിരുത്തലുകൾ വരുത്തുന്നതിന് എസ്.ബി.ഐ. കളക്ട് വഴി അഡ്‌മിഷൻ-മിസലേനിയസ് എന്ന വിഭാഗത്തിൽ 200 രൂപ ചലാൻ അടച്ച് പ്രിന്റ് ഔട്ട്, അപ്ലിക്കേഷൻ നമ്പർ, ആവശ്യമായ രേഖകൾ എന്നിവ സഹിതം sws@kannuruniv.ac.in എന്ന മെയിലിൽ അപേക്ഷ അയയ്ക്കണം.
*ഹാൾടിക്കറ്റ്*
സർവകലാശാലാ പഠനവകുപ്പുകളിലെ കോഴ്സുകളിലേക്ക് 2020-21 അക്കാദമിക് വർഷ പ്രവേശനത്തിന് ഒക്ടോബർ 17-ന് കണ്ണൂർ എസ്.എൻ. കോളേജിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ (ബി.പി.എഡ്., എം.എ. ആന്ത്രപ്പോളജി, എം.എ. ഹിസ്റ്ററി, ബി.എ. എൽഎൽ.ബി.) ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ. പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽനിന്ന് ഡൗൺ ലോഡ് ചെയ്യാം. പരീക്ഷയ്ക്കെത്തുന്നവർ പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് പരീക്ഷാസെന്ററിലെത്തണം. പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഫൊട്ടൊ പതിപ്പിച്ച ഏതെങ്കിലും ഒറിജിനൽ തിരിച്ചറിയൽ കാർഡ് കരുതണം.